---
title: "അറസ്റ്റ് ഉണ്ടാകുമോ; രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഇ ഡിക്ക് മുന്നിൽ"
english_title: "Rahul Gandhi to appear before ED again today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49895/rahul-gandhi-to-appear-before-ed-again-today"
published_at: "2022-06-20T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0086a88d79_Screenshot_2022-06-20-11-10-17-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അറസ്റ്റ് ഉണ്ടാകുമോ; രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഇ ഡിക്ക് മുന്നിൽ

> **Lead Summary:** നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇ ഡി ഓഫീസിലെത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ രാഹുലിന്റെ അഭ്യർഥനയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

## Article Content

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇ ഡി ഓഫീസിലെത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ രാഹുലിന്റെ അഭ്യർഥനയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

മൂന്ന് തവണ ചോദ്യം ചെയ്‌തെങ്കിലും രാഹുൽ ഗാന്ധിയുടെ മറുപടികൾ തൃപ്തികരമല്ലെന്ന നിലപാടാണ് ഇ ഡി നൽകുന്നത്. നാലാം ദിവസത്തെ ചോദ്യം ചെയ്യൽ നിർണായകമാകാൻ സാധ്യതയുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ മുപ്പത് മണിക്കൂറോളം നേരമാണ് രാഹുലിനെ ചോദ്യം ചെയ്തത്. രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളുമുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49895/rahul-gandhi-to-appear-before-ed-again-today)