---
title: "പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "The body of a missing student has been found in Palakkad Dhoni Falls"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49933/the-body-of-a-missing-student-has-been-found-in-palakkad-dhoni-falls"
published_at: "2022-06-20T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b020bd128e4_Screenshot_2022-06-20-12-50-54-48_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പാലക്കാട്: ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ സുരേഷിന്റെ മകൻ അജിലിന്റെ മൃതദേഹമാണ് ലഭിച്ചത്.

## Article Content

പാലക്കാട്: ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ സുരേഷിന്റെ മകൻ അജിലിന്റെ മൃതദേഹമാണ് ലഭിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് പത്തംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിനെ കാണാതായത്. ട്രക്കിംഗിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

അജിനും മറ്റൊരു യുവാവും മുകൾ ഭാഗത്തേക്കുള്ള വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് കയറി പോകുകയായിരുന്നു. ഇവിടെ നിന്നാണ് അജിൻ വെള്ളച്ചാട്ടത്തിലേക്ക് വീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49933/the-body-of-a-missing-student-has-been-found-in-palakkad-dhoni-falls)