---
title: "മാവേലിക്കരയിലെ ബിൻസിയുടെ ആത്മഹത്യ; ഭർതൃമാതാവ് അറസ്റ്റിൽ"
english_title: "Bincy commits suicide in Mavelikkara;  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49936/bincy-commits-suicide-in-mavelikkara"
published_at: "2022-06-20T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b024b67bbe1_Screenshot_2022-06-20-13-11-16-315_com.opera.mini.native.jpg"
keywords: []
---

# മാവേലിക്കരയിലെ ബിൻസിയുടെ ആത്മഹത്യ; ഭർതൃമാതാവ് അറസ്റ്റിൽ

> **Lead Summary:** **മാവേലിക്കര : **യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിലായി. പനങ്ങാട് സ്വദേശി ബിൻസിയുടെ മരണത്തിലാണ് ഭർത്താവിന്റെ മാതാവ് ശാന്തമ്മ അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ബിൻസി തോമസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു. ബിൻസിയെ ഭർത്താവും ഭർതൃമാതാവും മർദിച്ചിരുന്നുവെന്നും മർദനത്തിന്റെ ദൃശ്യങ്ങളടക്കം നൽകിയിട്ടും തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

## Article Content

**മാവേലിക്കര : **യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിലായി. പനങ്ങാട് സ്വദേശി ബിൻസിയുടെ മരണത്തിലാണ് ഭർത്താവിന്റെ മാതാവ് ശാന്തമ്മ അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ബിൻസി തോമസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു. ബിൻസിയെ ഭർത്താവും ഭർതൃമാതാവും മർദിച്ചിരുന്നുവെന്നും മർദനത്തിന്റെ ദൃശ്യങ്ങളടക്കം നൽകിയിട്ടും തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഏപ്രിൽ 26നാണ് ബിൻസി ആത്മഹത്യ ചെയ്തത്. യുവതിയുടെ കുടുംബം തന്നെയാണ് ഫോണിൽ നിന്ന് മർദിക്കുന്നതിന്റെയും മർദനമേറ്റ പാടുകളുടെയും ദൃശ്യങ്ങൾ കണ്ടെത്തി പോലീസിന് നൽകിയത്.

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടായിരുന്നു മർദനം.സർക്കാർ ജോലി ലഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ബിൻസി ആത്മഹത്യ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49936/bincy-commits-suicide-in-mavelikkara)