---
title: "സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം"
english_title: "Chief Minister resigns over gold debt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49978/chief-minister-resigns-over-gold-debt"
published_at: "2022-06-20T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b04be0708ad_Picsart_22-06-20_15-58-20-563.jpg"
keywords: []
---

# സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

> **Lead Summary:** കണ്ണൂർ: സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു .ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് പൊയിലൂരിന് പരിക്ക് .

## Article Content

കണ്ണൂർ: സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു .ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് പൊയിലൂരിന് പരിക്ക് .

കറൻസി കടത്തും , സ്വർണ്ണ കള്ളക്കടത്തും നടത്തിയ മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ടാണ് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത് . ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത് .

ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് പൊയിലൂരിന് പരിക്കേറ്റു . കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മടിയിൽ കനമുണ്ട് .അത് കൊണ്ടാണ് പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പറഞ്ഞു .

സ്വർണ്ണ കള്ളക്കടത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രി രാജിവെച്ചാൽ മാത്രം പോരാ കേരളത്തിന്റെ മണ്ണിൽ നിന്ന് തന്നെ നാടുകടത്തനം എന്നും അദ്ദേഹം ആവശ്യപ്പെട്ടു . യുവമോർച്ച ജില്ലാ ജന:സെക്രട്ടറി അർജ്ജുൻ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു .പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി .

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജ്ജുൻ മാവിലകക്കണ്ടി , ബി.ജെ.പി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം , അക്ഷയ് കൃഷ്ണ , അരുൺ എ ഭരത്ത് , ജിതിൻ രഗുനാഥ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49978/chief-minister-resigns-over-gold-debt)