---
title: "എസ്എഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി"
english_title: "Protest in Delhi against Agneepath project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49990/protest-in-delhi-against-agneepath-project"
published_at: "2022-06-20T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b052b5afc22_Picsart_22-06-20_16-27-15-958.jpg"
keywords: []
---

# എസ്എഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

> **Lead Summary:** കണ്ണൂർ: അഗ്നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: അഗ്നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.

പ്രവർത്തകർ പോസ്റ്റ് ഓഫീസിന് അകത്ത് അതിക്രമിച്ചു കയറാൻ ശ്രമിസിക്കുന്നതിന് ഇടയിൽ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് സഞ്ജീവ് , സെക്രട്ടറി വൈഷ്ണവ് , ശരത്ത് , സാരംഗ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49990/protest-in-delhi-against-agneepath-project)