---
title: "വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലെ വീഴ്ച; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു"
english_title: "Failure of kidney transplant surgery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49998/failure-of-kidney-transplant-surgery"
published_at: "2022-06-20T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b05b53033e9_Screenshot_2022-06-20-16-56-31-26_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലെ വീഴ്ച; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

> **Lead Summary:** തിരുവനന്തപുരം: മെഡിക്കൽ കോളജിൽ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

## Article Content

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടൻ തന്നെ വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചത്. എറണാകുളത്ത് നിന്നും മാറ്റിവെക്കേണ്ട വൃക്ക എത്തിയെങ്കിലും നാല് മണിക്കൂറോളം വൈകിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഒടുവിൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49998/failure-of-kidney-transplant-surgery)