---
title: "ഇടികൂട്ടിൽ തിളങ്ങി പെരുമ്പടവിലെ ബോക്സിംഗ് താരങ്ങൾ"
english_title: "Boxing stars shining in the crowd"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49999/boxing-stars-shining-in-the-crowd"
published_at: "2022-06-20T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b05cb4ce7f0_PicsArt_06-20-05.09.37.jpg"
keywords: []
---

# ഇടികൂട്ടിൽ തിളങ്ങി പെരുമ്പടവിലെ ബോക്സിംഗ് താരങ്ങൾ

> **Lead Summary:** **പെരുമ്പടവ് **: കണ്ണൂർ ജില്ല അമച്വർ ബോക്സിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ വെച്ച് നടന്ന ജില്ലാതല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ച് ഗോൾഡ് മെഡലുകളും , ആറ് സിൽവർ മെഡലുകളും ഒരു വെങ്കല മെഡലും കരസ്ഥമാക്കി ചരിത്ര വിജയം നേടി ബി.വി.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ പെരുമ്പടവിലെ ബോക്സിംഗ് താരങ്ങൾ. ലോക ബോക്സിംഗ് ചാമ്പ്യനും , ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ കെ സി ലേഖയുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ജില്ലയിലെ തന്നെ മികച്ച വിജയം കരസ്ഥമാക്കിയത് .

## Article Content

**പെരുമ്പടവ് **: കണ്ണൂർ ജില്ല അമച്വർ ബോക്സിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ വെച്ച് നടന്ന ജില്ലാതല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ച് ഗോൾഡ് മെഡലുകളും , ആറ് സിൽവർ മെഡലുകളും ഒരു വെങ്കല മെഡലും കരസ്ഥമാക്കി ചരിത്ര വിജയം നേടി ബി.വി.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ പെരുമ്പടവിലെ ബോക്സിംഗ് താരങ്ങൾ. ലോക ബോക്സിംഗ് ചാമ്പ്യനും , ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ കെ സി ലേഖയുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ജില്ലയിലെ തന്നെ മികച്ച വിജയം കരസ്ഥമാക്കിയത് .

വിജയികളെ അഭിനന്ദിക്കാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മനേജർ റവ.ഡോ.മാണി മേൽവട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ലോക ബോക്സിംഗ് ചാമ്പ്യൻ കെ സി ലേഖ ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സക്കറിയാസ് അബ്രാഹാം , കായിക അധ്യാപകൻ വിനോദ് അഗസ്റ്റിൻ , പ്രധാന അധ്യാപക ബെറ്റി ജോസ് എന്നിവർ പ്രസംഗിച്ചു .

ലോക ബോക്സിംഗ് ചാമ്പ്യനും ധ്യാൻ ചന്ദ് പുരസ്കാര ജേതാവുമായ ശ്രീമതി. കെ.സി ലേഖ,കായികാധ്യാപകൻ ശ്രീ. വിനോദ് അഗസ്റ്റ്യൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗോൾഡ് മെഡൽ ജേതാക്കൾ ആൽഫിൻ മാത്യു ,ഷഹാന എം.പി ,വൃന്ദ രാജേഷ്,  ആഷിഷ് ബൈജു ,ഏയ്ഞ്ചൽ ബൈജു സിൽവർ മെഡൽ ജേതാക്കൾ ആൽബർട്ട് ജോർജ്ജ് ,മാത്യു കെ.പി , ഡയാന മരിയ ജോജി , ടെബിസൺ ആന്റെണി പ്രണവ് പോൾ ഇമ്മാനുവേൽ , നേഹ ജിഷു ടോം തോമസ് എന്നിവർ മെഡലുകൾ കരസ്ഥമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49999/boxing-stars-shining-in-the-crowd)