---
title: "കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കം"
english_title: "Kathiroor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50065/kathiroor"
published_at: "2022-06-21T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b11a5741cc6_PicsArt_06-21-06.38.36.jpg"
keywords: []
---

# കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കം

> **Lead Summary:** കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നീണ്ട നാളത്തെ ആസൂത്രണത്തിൻ്റെയും നിർവ്വഹണത്തിൻ്റേയും ഫലമാണ് പൊത വിദ്യാഭ്യാസ മേഖലയിലുണ്ടായ നേട്ടങ്ങളെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

## Article Content

കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന് തുടക്കം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നീണ്ട നാളത്തെ ആസൂത്രണത്തിൻ്റെയും നിർവ്വഹണത്തിൻ്റേയും ഫലമാണ് പൊത വിദ്യാഭ്യാസ മേഖലയിലുണ്ടായ നേട്ടങ്ങളെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ആറ് വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു. കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കെ.മുരളീധരൻ എം.പി. മുഖ്യാതിഥിയായി. ഷിബിൻ കെ. കരുൺ രൂപകല്പന ചെയ്ത ശതാബ്ദി ലോഗോ കെ. മുരളീധരൻ എം പി പ്രകാശനം ചെയ്തു. കണ്ണൂർ സർവ്വകലാശാലയിലെ വിവിധ പരീക്ഷകളിൽ മികച്ച നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉപഹാര സമർപ്പണം നടത്തി. ശതാബ്ദിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആധുനിക രീതിയിലുള്ള ഷട്ടിൽ കോർട്ട് വിദ്യാലയത്തിന് നിർമ്മിച്ചു നൽകും. എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള ഉപഹാരം പൂർവ്വ വിദ്യാർത്ഥിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ വിതരണം ചെയ്തു.

പ്രിൻസിപ്പാൾ ഡോ.എസ്. അനിത പദ്ധതി വിശദീകരിച്ചു. കതിരൂർ ടൗൺ ലയേൺസ് ക്ലബ്ബ്, എസ്.പി.സി., എൻ.എസ്.എസ് എന്നിവർ ചേർന്ന് വിദ്യാർത്ഥിക്കായി നിർമ്മിച്ച വീടിന്റെ താക്കാൽ ദാനം എ. എൻ. ഷംസീർ എം.എൽ.എ. കൈമാറി. സ്വാഗത സംഘം ചെയർമാൻ കൂടിയായ കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ, എൻ.എസ്.എസ്. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ , പ്രധാനധ്യാപകൻ പ്രകാശൻ കർത്ത , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50065/kathiroor)