---
title: "എസ്എസ്എല്‍സി പരീക്ഷാ പുനര്‍മൂല്യനിര്‍ണ്ണയം: അപേക്ഷ നൽകേണ്ട അവസാന തീയതി ഇന്ന് "
english_title: "Sslc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50067/sslc"
published_at: "2022-06-21T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b12020e787a_Screenshot_20220621-070337.png"
keywords: []
---

# എസ്എസ്എല്‍സി പരീക്ഷാ പുനര്‍മൂല്യനിര്‍ണ്ണയം: അപേക്ഷ നൽകേണ്ട അവസാന തീയതി ഇന്ന് 

> **Lead Summary:** **തിരുവനന്തപുരം: **2022 മാര്‍ച്ചിൽ നടന്ന എസ്എസ്എൽഎസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയം നാളെ അവസാനിക്കും.

## Article Content

**തിരുവനന്തപുരം: **2022 മാര്‍ച്ചിൽ നടന്ന എസ്എസ്എൽഎസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയം നാളെ അവസാനിക്കും.

ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16.06.2022 മുതല്‍ 21.06.2022 വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applications  എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ അറിയിച്ചു.

ഒറ്റ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയുടെ പ്രിവ്യൂ കാണിക്കുന്നതാണ്. തെറ്റുകള്‍/ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ Edit’ ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്തുവാനോ, ഉള്‍പ്പെടുത്തുവാനോ സാധിക്കുന്നതാണ്. അല്ലെങ്കില്‍  Confirmation ചെയ്ത് പ്രിന്‍റൗട്ടും ഫീസും സ്കൂളില്‍ 21.06.2022-ന് വൈകിട്ട്  4 മണിക്കുളളില്‍ സമര്‍പ്പിക്കേണ്ടതാണ്.

കണ്‍ഫര്‍മേഷനുശേഷം അപേക്ഷയില്‍ തിരുത്തലുകള്‍ സാധിക്കുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും  ജോയിന്‍റ് കമ്മീഷണര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50067/sslc)