---
title: "ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇൻഷുറൻസ്: പുതിയ ഭിന്നശേഷി കരടു നയത്തിൽ ശുപാർശ "
english_title: "Special Insurance for Disabled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50068/special-insurance-for-disabled"
published_at: "2022-06-21T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1232f6a42f_images_(2).jpeg"
keywords: []
---

# ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇൻഷുറൻസ്: പുതിയ ഭിന്നശേഷി കരടു നയത്തിൽ ശുപാർശ 

> **Lead Summary:** **ന്യൂഡൽഹി: **ഭിന്നശേഷിക്കാരുടെ ആരോഗ്യവും ജീവിതവും സുരക്ഷിതമാക്കാൻ പ്രത്യേക ഇൻഷുറൻസ് പദ്ധതിക്കു രൂപം നൽക ണമെന്നു കേന്ദ്രത്തിന്റെ പുതിയ ഭിന്നശേഷി കരടുനയത്തിൽ നിർദേശം.

## Article Content

**ന്യൂഡൽഹി: **ഭിന്നശേഷിക്കാരുടെ ആരോഗ്യവും ജീവിതവും സുരക്ഷിതമാക്കാൻ പ്രത്യേക ഇൻഷുറൻസ് പദ്ധതിക്കു രൂപം നൽക ണമെന്നു കേന്ദ്രത്തിന്റെ പുതിയ ഭിന്നശേഷി കരടുനയത്തിൽ നിർദേശം.

പോളിസികളിൽ ഭിന്നശേഷിക്കാർക്കെതിരെ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇൻഷുറൻസ് കമ്പനികൾക്കു കേന്ദ്രം നിർദേശം നൽകണം, ഭി നശേഷിക്കാരുടെ സമ്പാദ്യ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ,ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്കു കെയർ ഗിവർ അലവൻസ് തുടങ്ങിയ നിർദേശങ്ങളും കരടു രേഖയിലുണ്ട്.* മറ്റു പ്രധാന നിർദേശങ്ങൾ  കായിക മികവ് ഭിന്നശേഷിക്കാർക്കായി മാത്രം പ്രത്യേക കായികകേന്ദ്രങ്ങൾ സജ്ജമാക്കണം, മറ്റു സാധാരണ കായിക കേന്ദ്രങ്ങളിലും സമയം നിശ്ചയിച്ചു ഭിന്നശേഷിക്കാർക്കു കൂടി പരിശീലനത്തിനു സൗകര്യം വേണം.ജില്ലാതലം മുതൽ പാരാ ലംപിക്സ് പ്രോത്സാഹിപ്പിക്കണം. *

ഭിന്നശേഷി ചികിത്സ ആയുഷ് ഭിന്നശേഷി പരിചരണ രംഗത്തു കൂടുതൽ ശ്രദ്ധിക്കണം, ഭിന്നശേഷി രംഗത്തെ വിദഗ്ധരുമായി ആശയവിനിമയം നടത്തി എംബിബിഎസ് വിദ്യാർഥികൾക്കും ഇതേക്കുറിച്ചു പഠന മൊഡ്യൂൾ ഉൾപ്പെടുത്തുക.  സാക്ഷ്യപ്പെടുത്തൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് 30 ദിവസത്തിനുള്ളിൽ തന്നെ നൽകാനുള്ള നടപടി സ്വീകരിക്കണം, ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകേണ്ട സ്ഥാപനങ്ങളിൽ സ്പെഷലിസ്റ്റുകളുടെ സേവനവും പരിശോധന സംവിധാനങ്ങളും ഉറപ്പാക്ക ണം, രണ്ടാഴ്ചയിൽ ഒരുദിവസം എല്ലാ കേന്ദ്രത്തിലും സർട്ടിഫിക്ക റ്റ് നൽകാനുള്ള സൗകര്യം ഒരുക്കണം പഠനം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുമ്പോൾ ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം, വിവേചനമി ല്ലെന്ന് ഉറപ്പാക്കാൻ നോഡൽ ഓഫിസർമാർ വേണം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50068/special-insurance-for-disabled)