---
title: "പഞ്ചായത്ത് വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവ്"
english_title: "Panchaythu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50074/panchaythu"
published_at: "2022-06-21T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b12a64d2a44_images_(4).jpeg"
keywords: []
---

# പഞ്ചായത്ത് വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവ്

> **Lead Summary:**  **തിരുവനന്തപുരം**: പഞ്ചായത്ത് വകുപ്പിൽ ഒരു ഓഫിസിൽ അഞ്ചു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ നിർബന്ധമായും സ്ഥലം മാറ്റാനും മൂന്നു വർഷം പൂർത്തിയാക്കാത്തവരെ മാറ്റാൻ പാടില്ലെന്നും വ്യക്തമാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കി.

## Article Content

 **തിരുവനന്തപുരം**: പഞ്ചായത്ത് വകുപ്പിൽ ഒരു ഓഫിസിൽ അഞ്ചു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ നിർബന്ധമായും സ്ഥലം മാറ്റാനും മൂന്നു വർഷം പൂർത്തിയാക്കാത്തവരെ മാറ്റാൻ പാടില്ലെന്നും വ്യക്തമാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കി.

വകുപ്പിൽ പൊതു സ്ഥലംമാറ്റം ആദ്യമായി ഓൺലൈൻ വഴിയാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കെയാണ് ഉത്തരവ്.

ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ ജനറൽ ട്രാൻസ്ഫർ ആപ്ലിക്കേഷൻ വഴിയാകും സ്ഥലംമാറ്റം. അഞ്ചു വർഷം പൂർത്തിയായ ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ ആ ഓഫിസിലേക്ക് അർഹതയുള്ള മറ്റൊരു ജീവനക്കാരൻ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലല്ലാതെ ആണ് മാറ്റുന്നത് എങ്കിൽ, അതേ പ്രദേശത്തോ തൊട്ടടുത്ത പ്രദേശത്തോ നിയമിക്കണം.

പൊതു സ്ഥലംമാറ്റ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമേ രണ്ടു പൊതു സ്ഥലംമാ റ്റത്തിന് ഇടയിൽ ഉണ്ടാകുന്ന ഒഴിവിൽ മാറ്റത്തിന് അർഹത ഉണ്ടാകൂ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50074/panchaythu)