---
title: "10 കഴിഞ്ഞവർക്ക് ഇന്ന് ഓറിയന്റേഷൻ പ്രോഗ്രാം"
english_title: "Oriyentaionprogrm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50077/oriyentaionprogrm"
published_at: "2022-06-21T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b12f0a09778_images.png"
keywords: []
---

# 10 കഴിഞ്ഞവർക്ക് ഇന്ന് ഓറിയന്റേഷൻ പ്രോഗ്രാം

> **Lead Summary:** **കോഴിക്കോട് :** സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും അതതു സ്കൂളുകളിൽ നിന്നു 10-ാം ക്ലാസ് പാസായ വിദ്യാർഥികൾക്കും തൊട്ടടുത്ത ഹയർ സെക്കൻഡറിയില്ലാത്ത സ് കൂളുകളിൽ നിന്നു ജയിച്ചവർക്കുമായി ഇന്നു 10 മുതൽ 12 വരെ ഓറിയന്റേഷൻ പ്രോഗ്രാം നടക്കും.

## Article Content

**കോഴിക്കോട് :** സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും അതതു സ്കൂളുകളിൽ നിന്നു 10-ാം ക്ലാസ് പാസായ വിദ്യാർഥികൾക്കും തൊട്ടടുത്ത ഹയർ സെക്കൻഡറിയില്ലാത്ത സ് കൂളുകളിൽ നിന്നു ജയിച്ചവർക്കുമായി ഇന്നു 10 മുതൽ 12 വരെ ഓറിയന്റേഷൻ പ്രോഗ്രാം നടക്കും.

ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ ആഫ്റ്റർ 10 വേ (ഫോക്ക സ് പോയിന്റ്) എന്ന പേരിൽ നടത്തുന്ന പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുത്താം.

സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ സ്ട്രീമുകളിലായി 46 കോംബിനേഷനുളള ഹയർ സെക്കൻഡറി വിഭാഗം, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം, ടെക്നിക്കൽ ഹയർ സെക്കൻഡറി, ഐടിഐ, പോളി ടെക്നിക് ഉൾപ്പടെയുളള സ്ഥാപ നങ്ങളിലെ ഹ്രസ്വവും ദീർഘവുമായ തുടർപഠന സാധ്യതകൾ കു ട്ടികളെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇതു സംഘടിപ്പി ക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50077/oriyentaionprogrm)