---
title: "ഇ.എം.എസിന്റെ ലോകം സെമിനാർ‌ ജൂൺ 23-ന് "
english_title: "EMS World Seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50131/ems-world-seminar"
published_at: "2022-06-21T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1762230b21_PicsArt_06-21-01.00.36.jpg"
keywords: []
---

# ഇ.എം.എസിന്റെ ലോകം സെമിനാർ‌ ജൂൺ 23-ന് 

> **Lead Summary:** ഇ.എം.എസിന്റെ ലോകം സെമിനാർ‌ ജൂൺ 23-ന് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ സെൻട്രൽ ലൈബ്രറി, ഇ.എം.എസ്. ചെയർ എന്നിവയുടെ നേതൃത്വത്തിൽ ‘ഇ.എം.എസിന്റെ ലോകം’ സെമിനാർ‌ സംഘടിപ്പിക്കും.

## Article Content

ഇ.എം.എസിന്റെ ലോകം സെമിനാർ‌ ജൂൺ 23-ന് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ സെൻട്രൽ ലൈബ്രറി, ഇ.എം.എസ്. ചെയർ എന്നിവയുടെ നേതൃത്വത്തിൽ ‘ഇ.എം.എസിന്റെ ലോകം’ സെമിനാർ‌ സംഘടിപ്പിക്കും.

23-ന് രാവിലെ 10-ന് കണ്ണൂർ ശിക്ഷക് സദനിൽ ഡോ. വി. ശിവദാസൻ എം.പി. ‘വികസനം കേരള മാതൃക’ എന്ന വിഷയം അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ഗംഗാധരൻ എന്നിവർ സംസാരിക്കും.

‘മതനിരപേക്ഷ ഇന്ത്യ’ എന്ന വിഷയം മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ. വിജയൻ, ടി. പ്രകാശൻ, എം.കെ. മനോഹരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50131/ems-world-seminar)