---
title: "എൽ.ഐ.സി. ഏജന്റ്‌സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നാളെ"
english_title: "Licagent fedaration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50136/licagent-fedaration"
published_at: "2022-06-21T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b177d93a5f7_PicsArt_06-21-01.17.25.jpg"
keywords: []
---

# എൽ.ഐ.സി. ഏജന്റ്‌സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നാളെ

> **Lead Summary:**  ഓൾ ഇന്ത്യ എൽ.ഐ.സി. ഏജന്റ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ബുധനാഴ്ച കണ്ണൂർ ചേംബർഹാളിൽ നടക്കും. രാവിലെ 10-ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും.

## Article Content

 ഓൾ ഇന്ത്യ എൽ.ഐ.സി. ഏജന്റ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ബുധനാഴ്ച കണ്ണൂർ ചേംബർഹാളിൽ നടക്കും. രാവിലെ 10-ന് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും.

എൽ.ഐ.സി.യുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ഏജന്റുമാരെ സർക്കാർ അവഗണിക്കുകയാണെന്നും അറുപത് വയസ്സ് കഴിഞ്ഞ ഏജന്റുമാർക്ക് 10,000 രൂപ പെൻഷനും ഇ.എസ്.ഐ., പി.എഫ്. ആനുകൂല്യങ്ങളും അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ ഡിവിഷൻ കമ്മിറ്റി സെക്രട്ടറി എം. ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി. ജയസൂര്യൻ, സെക്രട്ടറി കെ.വി. ബാലഗോപാലൻ, വൈസ് പ്രസിഡന്റ് ദിലീപ് സുകുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50136/licagent-fedaration)