---
title: "സ്നേഹസദസ്സ്  നാളെ"
english_title: "Love meeting tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50144/love-meeting-tomorrow"
published_at: "2022-06-21T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b17ceb3fe6e_PicsArt_06-21-01.39.08.jpg"
keywords: []
---

# സ്നേഹസദസ്സ്  നാളെ

> **Lead Summary:** വർഗീയ വിപത്തിനെതിരേ മതസൗഹാർദത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ‘സ്നേഹ സദസ്സ്’ സംഘടിപ്പിക്കും.

## Article Content

വർഗീയ വിപത്തിനെതിരേ മതസൗഹാർദത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ‘സ്നേഹ സദസ്സ്’ സംഘടിപ്പിക്കും.

വൈകീട്ട് നാലിന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടക്കുന്ന പരിപാടി നാടകകൃത്ത് ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും. കെ.കെ. ശൈലജ എം.എൽ.എ., സംവിധായകൻ ഷെറി ഗോവിന്ദ്, എൻ. സുകന്യ എന്നിവർ സംസാരിക്കും.

സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.വി. സരള, ജില്ലാ സെക്രട്ടറി പി.കെ. ശ്യാമള, പ്രസിഡൻറ് കെ.പി.വി. പ്രീത, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ജ്യോതി, ജില്ലാ വൈസ് പ്രസിഡന്റ് എം.വി. ശകുന്തള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50144/love-meeting-tomorrow)