---
title: "ബഫർ സോൺ:  ജനവാസ മേഖലയെ ഉൾപ്പെടുത്തുന്നതിൽ നിന്നും പിൻമാറണമെന്ന് സീനിയർ സിറ്റിസൺ ഫോറം കേളകം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50198/kelakam"
published_at: "2022-06-21T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1a90da3efb_images_(6).jpeg"
keywords: []
---

# ബഫർ സോൺ:  ജനവാസ മേഖലയെ ഉൾപ്പെടുത്തുന്നതിൽ നിന്നും പിൻമാറണമെന്ന് സീനിയർ സിറ്റിസൺ ഫോറം കേളകം

> **Lead Summary:** വനസംരക്ഷണ മേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ജനവാസ മേഖലയെ കൂടി ഉൾപ്പെടുത്തി വന്യമൃഗങ്ങൾക്കും സംരക്ഷണം നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം കേളകം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

വനസംരക്ഷണ മേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ജനവാസ മേഖലയെ കൂടി ഉൾപ്പെടുത്തി വന്യമൃഗങ്ങൾക്കും സംരക്ഷണം നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം കേളകം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യത ഉള്ളവർ തന്നെ ജനദ്രോഹികളും, കർഷകവിരുദ്ധ നയങ്ങളും സ്വീകരിക്കരുത് എന്ന് യോഗം വിലയിരുത്തി. ആയതിനാൽ ഇത്തരം നിയമ നടപടികൾ പിൻവലിച്ചു വനാതിർത്തി പോയിന്റ് പരിസ്ഥിതിലോലപ്രദേശമായി നിശ്ചയിച്ച് കർഷകരുടെയും,കാർഷിക വിളകളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നിയമനടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ കേരള സീനിയർ സിറ്റിസൺ ഫോറം കേളകം ബ്ലോക്ക് പ്രസിഡണ്ട് പോൾ തോട്ടം അധ്യക്ഷത വഹിച്ചു. അലക്സാണ്ടർ കുഴിമണ്ണിൽ, ജോസഫ് ജോൺ കാക്കരമറ്റത്തിൽ, എം. പി കൃഷ്ണൻനായർ, ജോസ് കൊച്ചുതറ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50198/kelakam)