---
title: "ഹയർ സെക്കണ്ടറി ഫലം: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറിക്ക് അത്യുജ്വല നേട്ടം"
english_title: "Plustworesult"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50275/plustworesult"
published_at: "2022-06-22T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b274645bde9_images_(1).jpeg"
keywords: []
---

# ഹയർ സെക്കണ്ടറി ഫലം: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറിക്ക് അത്യുജ്വല നേട്ടം

> **Lead Summary:** ഇന്നലെ പുറത്ത് വന്ന ഹയർ സെക്കണ്ടി ഫലത്തിൽ,96% വിജയത്തോടെ പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പേരാവൂർ മേഘലയിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

ഇന്നലെ പുറത്ത് വന്ന ഹയർ സെക്കണ്ടി ഫലത്തിൽ,96% വിജയത്തോടെ പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പേരാവൂർ മേഘലയിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

118 കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കിയ വിദ്യാലയത്തിൽ 113 കുട്ടികൾ ഉന്നത പഠനത്തിന് അർഹരായി. 20 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു. സയൻസ് വിഭാഗo തുടർച്ചയായ മൂന്നാം വർഷവും 100 % വിജയം നേടി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും  പി.ടി എ. യുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. സെബാസ്റ്റ്യൻ കെ.വി. സ്വാഗതവും, സ്കൂൾ  പി ടി എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് അദ്ധ്യക്ഷതയും വഹിച്ച യോഗം സ്കൂൾ മാനേജർ വെരി. റെവ. ഡോ.തോമസ് കെച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി റെനി എം ജോസഫ് യോഗത്തിന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50275/plustworesult)