---
title: "ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50307/died"
published_at: "2022-06-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2ad585d724_Screenshot_20220622-111822.png"
keywords: []
---

# ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: **ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

## Article Content

**കോഴിക്കോട്: **ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. പിതാവ്: ബാലൻ (എൽ.ഐ.സി. ഏജൻ്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ. സംസ്കാരം പോസ്റ്റ്മോമോർട്ട നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50307/died)