---
title: "നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും രണ്ടംഗ സംഘത്തിന്റെ മർദ്ദനം: നഴ്സിന് ഗുരുതര പരിക്ക്"
english_title: "Nurse and doctor being harassed by a two-member team"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50309/nurse-and-doctor-being-harassed-by-a-two-member-team"
published_at: "2022-06-22T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2b09b1ba1b_PicsArt_06-22-11.32.04.jpg"
keywords: []
---

# നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും രണ്ടംഗ സംഘത്തിന്റെ മർദ്ദനം: നഴ്സിന് ഗുരുതര പരിക്ക്

> **Lead Summary:** **കൊല്ലം: **നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ യുവാക്കളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

**കൊല്ലം: **നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ യുവാക്കളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം. ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാനാണ് കെ ജി എം ഒ എ യുടെ തീരുമാനം. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ ജി എം ഒ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50309/nurse-and-doctor-being-harassed-by-a-two-member-team)