---
title: "ബഫർ സോൺ വിഷയം: കൊട്ടിയൂരിൽ 25-ന് പൊതുജന സദസ്സ്"
english_title: "Buffer zone issue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50393/buffer-zone-issue"
published_at: "2022-06-22T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2fd6d1f997_PicsArt_06-22-04.59.49.jpg"
keywords: []
---

# ബഫർ സോൺ വിഷയം: കൊട്ടിയൂരിൽ 25-ന് പൊതുജന സദസ്സ്

> **Lead Summary:** **കേളകം** : വന്യജീവി സങ്കേതങ്ങളുടെ ചുറ്റിലും ഒരു കിലോമീറ്റർ ദൂരത്തിൽ കുറയാത്ത ബഫർ സോൺ രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ് 25 ന് കൊട്ടിയൂരിൽ പൊതുജന സദസ്സ് സംഘടിപ്പിക്കുന്നു.

## Article Content

**കേളകം** : വന്യജീവി സങ്കേതങ്ങളുടെ ചുറ്റിലും ഒരു കിലോമീറ്റർ ദൂരത്തിൽ കുറയാത്ത ബഫർ സോൺ രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ് 25 ന് കൊട്ടിയൂരിൽ പൊതുജന സദസ്സ് സംഘടിപ്പിക്കുന്നു.

25 ന് നാല് മണിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂരിൽ നടക്കുന്ന പൊതുജന സദസ്സിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ, നിയമ വിദഗ്ദർ ഉൾപ്പെടെ പങ്കെടുക്കുമെന്ന് കെ വി വി ഇ എസ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50393/buffer-zone-issue)