---
title: "കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍​ പദ്ധതിയില്ല: മന്ത്രി പി രാജീവ്‌ "
english_title: "Silverline"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50463/silverline"
published_at: "2022-06-23T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b3b08a49aaa_n3978177081655943134510d118673036a39afcd79cde716e7e75b0f278d26e43ae6dfe9d3c5a225ac8cff0.jpg"
keywords: []
---

# കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍​ പദ്ധതിയില്ല: മന്ത്രി പി രാജീവ്‌ 

> **Lead Summary:** **തിരുവനന്തപുരം:** റെയില്‍വേ കേന്ദ്ര ലിസ്റ്റിലാണെന്നത്​​ പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍​ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്​.

## Article Content

**തിരുവനന്തപുരം:** റെയില്‍വേ കേന്ദ്ര ലിസ്റ്റിലാണെന്നത്​​ പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍​ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്​.

കേന്ദ്രം അനുമതി തന്നില്ലെങ്കില്‍ മുന്നോട്ടു പോകുന്നതില്‍ തടസങ്ങളുണ്ടാകുമെന്നും ഇതാണ്​ മുഖ്യമന്ത്രിയും സൂചിപ്പിച്ചതെന്നും പി. രാജീവ് പറഞ്ഞു. തത്ത്വത്തിലുള്ള അനുമതിയില്‍ എന്തൊക്കെ പറ്റുമോ അതേ ഇപ്പോള്‍ ചെയ്യാനാകുവെന്നും ഇക്കാര്യം ​ ആദ്യം മുതല്‍ പറയുന്നതാണെന്നും മന്ത്രി പറഞ്ഞു. ​​​'മാദ്ധ്യമങ്ങള്‍ വേണ്ടത്ര ​ശ്രദ്ധിക്കാത്തതിനാലാണ്, പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ ​ പിന്നോട്ടു പോകുന്നുവോ, എന്ന ചോദ്യങ്ങള്‍ ഉയരുന്നതിന്​ കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50463/silverline)