---
title: "സ്വപ്ന സുരേഷിനെ ഇ ഡി ഇന്നും ചോദ്യം ചെയ്യും"
english_title: "Sopna Suresh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50464/sopna-suresh"
published_at: "2022-06-23T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b3ba6085dcd_n39782202416559456945797512db5066c1fd997132146a590b4bde7ffd796aa41134ad507b375192098687.jpg"
keywords: []
---

# സ്വപ്ന സുരേഷിനെ ഇ ഡി ഇന്നും ചോദ്യം ചെയ്യും

> **Lead Summary:** **കൊച്ചി: **നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നും ചോദ്യം ചെയ്യും.

## Article Content

**കൊച്ചി: **നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നും ചോദ്യം ചെയ്യും.

ഇന്നലെ നാലര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ നോട്ടീസ് പ്രകാരം ഇന്നലെ രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ എത്തിയ സ്വപ്ന വൈകിട്ട് നാലരയ്ക്കാണ് പുറത്തിറങ്ങിയത്. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇ.ഡിയോട് സ്വപ്ന ആവര്‍ത്തിച്ചതായാണ് സൂചന. ചില തെളിവുകളും കൈമാറി.

മുഖ്യമന്ത്രി ദുബായിലേക്കു പോയപ്പോള്‍ പണമടങ്ങിയ ബാഗ് കൊണ്ടുപോയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ബിരിയാണിച്ചെമ്ബില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഒൗദ്യോഗിക വസതിയിലേക്ക് പലതവണ കൊണ്ടുപോയെന്നുമാണ് സ്വപ്ന വെളിപ്പെടുത്തിയത്. സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ.ഡിക്ക് കോടതിവഴി ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50464/sopna-suresh)