---
title: "തൃക്കാക്കര വ്യാജ വീഡിയോ കേസ്: നിയമപോരാട്ടം തുടരുമെന്ന് ജോ ജോസഫ്"
english_title: "Thrikakara fake vedio"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50537/thrikakara-fake-vedio"
published_at: "2022-06-23T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b410c74faf8_1_Jo_Joseph_(2).jpg"
keywords: []
---

# തൃക്കാക്കര വ്യാജ വീഡിയോ കേസ്: നിയമപോരാട്ടം തുടരുമെന്ന് ജോ ജോസഫ്

> **Lead Summary:** തൃക്കാക്കരയിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്ന് ഡോക്ടർ ജോ ജോസഫ്. തോൽവിയുടെ കാരണങ്ങൾ പാർട്ടി കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. ഏറ്റവും ആക്രമിക്കപ്പെട്ട സ്ഥാനാർഥി താനാണ്.

## Article Content

തൃക്കാക്കരയിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്ന് ഡോക്ടർ ജോ ജോസഫ്. തോൽവിയുടെ കാരണങ്ങൾ പാർട്ടി കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. ഏറ്റവും ആക്രമിക്കപ്പെട്ട സ്ഥാനാർഥി താനാണ്.

വ്യാജ വീഡിയോ കേസിൽ നിയമപോരാട്ടം ശക്തമായി തുടരുമെന്നും ജോ ജോസഫ് പറഞ്ഞു മികച്ച വിജയമാണ് പ്രതീക്ഷിച്ചത്. ഒരു സ്ഥാനാർഥിയും നേരിട്ടിട്ടില്ലാത്ത തരത്തിൽ ആക്രമണവും അധിക്ഷേപവും താൻ നേരിട്ടു.

തന്റെ ഉന്നത വിദ്യാഭ്യാസം പോലും വ്യാജമെന്ന് പ്രചരിപ്പിച്ചു. അതിനാൽ തന്നെ വ്യാജവീഡിയോ കേസിൽ ഒരു കാരണവശാലും പിന്നോട്ടില്ല. നിയമപോരാട്ടം തുടരുമെന്നും ജോ ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50537/thrikakara-fake-vedio)