വിമുക്തി 2022 ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് പേരാവൂർ എക്‌സൈസ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ മണത്തണ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്സും, ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
മണത്തണ ഗവ. ഹയർസെക്കന്ററി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ, ആരോഗ്യ പരിശോധന പരിപാടിയിൽ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ജോസുകുട്ടി പി ജെ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ സജി കെ വി അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിശോധന ക്യാമ്പിന് കണ്ണൂർ ജില്ല ഹോമിയോ ആശുപത്രിയിലെ പുനർജ്ജനി പ്രോജക്ടിലെ മെഡിക്കൽ ഓഫീസർ, ജി.എച്ച്.ഡി കാണിച്ചാർ ഡോ. മനോജ് കുമാർ നേതൃത്വം നൽകി.
സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി ഉപയോഗം,മൊബൈൽ ഫോൺ അഡിക്ഷൻ എന്നിവ ഉൾപ്പെടുത്തി പേരാവൂർ റേഞ്ച് പ്രിവെന്റീവ് ഓഫിസർ(ഗ്രേഡ് ) ബാബുമോൻ ഫ്രാൻസിസ് ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.പേരാവൂർ പഞ്ചായത്ത് 6ആം വാർഡ് മെമ്പർ സോജ,ഷജോദ് പി - സീനിയർ അസിസ്റ്റന്റ്& CPO (SPC) എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ, സ്റ്റാഫ് സെക്രട്ടറി സജ്‌ന നന്ദി അറിയിച്ചു.
സ്കൂൾ കൗൺസിലർ ദിവ്യ പി ബേബി,വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവലൻ, സിവിൽ എക്‌സൈസ് ഓഫിസർ സന്ദീപ് ജി, സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരും പരിപാടിയുടെ ഭാഗമായി.
Awareness program organized in manathana gov school