---
title: "കേരള പ്രവാസി സംഘം കുത്തുപറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Kerala Pravasi Sangham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50606/kerala-pravasi-sangham"
published_at: "2022-06-23T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b44a45deaa8_PicsArt_06-23-04.40.02.jpg"
keywords: []
---

# കേരള പ്രവാസി സംഘം കുത്തുപറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** കേരള പ്രവാസി സംഘം കുത്തുപറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ നഗരസഭ ചെയർ പേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു.

## Article Content

കേരള പ്രവാസി സംഘം കുത്തുപറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ നഗരസഭ ചെയർ പേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു.

പ്രീത സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി ഫുൾ A+ നേടിയ പ്രവാസികളുടെ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മീഷൻ ഇ. പി. എം അബൂബക്കർ,ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടമ്പള്ളി, ട്രഷറർ രാജീവൻ ടി കെ, ജോ സെക്രട്ടറി സദാനന്ദൻ പാട്യം , ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള പി വി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50606/kerala-pravasi-sangham)