കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന മേള കൂത്തുപറമ്പ് മാറോളിഘട്ടിൽ ആരംഭിച്ചു. നഗരസഭാ ചെയർപഴ്സൻ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ കൗൺസിലർ പി.രമാഭായ് ആദ്യ വിൽപ്പന നിർവഹിച്ചു. സിഡിഎസ് ചെയർപഴ്സൻ പി.ഷൈജ, ചാർജ് ഓഫീസർ കെ.അനീഷ്, കെ.സജിത, പി.രോഷ്ണ, പി.ഷെെനി, സി.വിജയ് എന്നിവർ സംബദ്ധിച്ചു. വ്യാഴാഴ്ച്ച ആരംഭിച്ച മേള ഈ മാസം 30 വരെ നീണ്ടു നിൽക്കും.
Kudumbasree product's sail were begin