അഭയ കേസ്: ഫാ തോമസ് കോട്ടൂരിന് ഇന്ന് പുറത്തിറങ്ങാനാവില്ല

അഭയ കേസ്: ഫാ തോമസ് കോട്ടൂരിന് ഇന്ന് പുറത്തിറങ്ങാനാവില്ല
Jun 23, 2022 05:11 PM | By News Desk

കൊച്ചി: അഭയ കേസ് കുറ്റവാളി ഫാ തോമസ് എം കോട്ടൂർ ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങില്ല. ജാമ്യ വ്യവസ്ഥ പ്രകാരമുള്ള ബോണ്ട് നാളെ മാത്രമേ കോടതി തീർപ്പാക്കുകയുള്ളൂ. തോമസ് കോട്ടൂരിന്റെ ജാമ്യക്കാരായ ബന്ധുകൾ ഇന്ന് എത്തില്ല. ഇതോടെയാണ് ഇദ്ദേഹത്തിന് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ലെന്ന് വ്യക്തമായത്.

അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നുണ്ട്.

അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത് 2021 ഡിസംബർ 23-നായിരുന്നു. 28 വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കം വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർ‍ജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Abaya

Next TV

Related Stories
മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

Jul 2, 2022 11:20 AM

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക...

Read More >>
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
Top Stories