ഗ്രൂപ്പ് ചാമ്ബ്യന്മാരായി ഏഷ്യാകപ്പിലേക്ക് പ്രവേശനം ഉറപ്പാക്കിയ ഇന്ത്യക്ക് ഫിഫ ലോക റാങ്കിംഗില്‍ മുന്നേറ്റം. 106ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടുസ്ഥാനം മടികടന്ന് 104ാം സ്ഥാനത്തെത്തി. 2022 ഫിഫ ലോകകപ്പ് പ്രവേശനം ചെറിയ മാര്‍ജിനില്‍ നഷ്ടമായ ന്യൂസിലാന്‍ഡാണ് ഇന്ത്യക്ക് തൊട്ടുമുമ്ബിലുള്ളത്.
ഈ മാസം നടന്ന ഇന്റര്‍കോണ്ടിനന്റല്‍ പ്ലേഓഫില്‍ ഒരു ഗോളിന് കോസ്റ്റാറിക്കയോട് പരാജയപ്പെട്ടതോടെയാണ് ന്യൂസിലാന്‍ഡിന് ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായത്. ലോകറാങ്കിംഗ് മെച്ചപ്പെടുത്തിയെങ്കിലും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ക്കിടയില്‍ 19ാം സ്ഥാനത്ത് തന്നെയാണുള്ളത്. അതേസമയം, ഇന്ത്യയുടെ വനിതാ ടീം ഫിഫ ലോക റാങ്കിംഗില്‍ 59ാം സ്ഥാനത്ത് നിന്ന് 56ാം സ്ഥാനത്തേക്ക് മുന്നേറി.
Fifa world rank