തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. 3981 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴ് പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. 970 പേര്‍ക്ക് കൂടി എറണാകുളം ജില്ലയില്‍ രോഗം പിടിപെട്ടു. തിരുവനന്തപുരത്ത് 880 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.
Covid case kerala