കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന് കുട്ടി. ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സംഭവത്തില്‍ അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കില്‍ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തില്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Compensation