---
title: "സയൻസ് പാർക്ക്‌ ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു"
english_title: "Science Park‌ Director"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50645/science-park-director"
published_at: "2022-06-23T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b48ed135e2a_images_(1).jpeg"
keywords: []
---

# സയൻസ് പാർക്ക്‌ ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ സയൻസ് പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകർ/പ്രൊഫസർമാർ/ശാസ്ത്ര വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം.

## Article Content

 ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ സയൻസ് പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകർ/പ്രൊഫസർമാർ/ശാസ്ത്ര വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം.

കണ്ണൂർ പരിസരത്തുള്ളവർക്കും വിദ്യാഭ്യാസ/ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച് പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 29 നകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത് കണ്ണൂർ-670002 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിന് പുറത്ത് 'സയൻസ് പാർക്ക് ഡയറക്ടർ തസ്തികയിലേക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. ഫോൺ: 0497 2700205.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50645/science-park-director)