---
title: "തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: 18 കാരന് ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50667/accident"
published_at: "2022-06-24T04:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b4f5bc8ea31_Screenshot_20220624-044956.png"
keywords: []
---

# തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: 18 കാരന് ദാരുണാന്ത്യം

> **Lead Summary:** **തൃശ്ശൂർ: **ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസുകാരൻ മരിച്ചു. തൃശ്ശൂർ പോർക്കുളം സെന്ററിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെയാണ് അപകടം നടന്നത്.

## Article Content

**തൃശ്ശൂർ: **ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസുകാരൻ മരിച്ചു. തൃശ്ശൂർ പോർക്കുളം സെന്ററിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെയാണ് അപകടം നടന്നത്.

പഴഞ്ഞിയില്‍ നിന്ന് പോര്‍ക്കുളത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു നന്ദനന്‍. എതിരെ വന്ന സ്കൂട്ടറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ നന്ദനനെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പഴഞ്ഞിയിലെ വര്‍ക് ഷോപ്പ് ജീവനക്കാരനാണ് മരിച്ച നന്ദനൻ. അമ്മ സുധ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50667/accident)