---
title: "ബാലുശ്ശേരി ആക്രമണത്തിന് തീവ്രവാദസ്വഭാവം:  സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ"
english_title: "Balussery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50674/balussery"
published_at: "2022-06-24T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b501bbd3e28_Screenshot_20220624-054027.png"
keywords: []
---

# ബാലുശ്ശേരി ആക്രമണത്തിന് തീവ്രവാദസ്വഭാവം:  സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

> **Lead Summary:** **കോഴിക്കോട്: **എസ് ഡി പി ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനെനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് രംഗത്ത്.

## Article Content

**കോഴിക്കോട്: **എസ് ഡി പി ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനെനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് രംഗത്ത്.

ബാലുശ്ശേരിയിൽ എസ് ഡി പി ഐ നടത്തിയത് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ്. കേരളത്തിലുടനീളം എസ് ഡി പി ഐ നടത്താൻ ശ്രമിക്കുന്ന ആക്രമണ പരമ്പരകളുടെ ട്രെയൽ റണ്ണാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡി വൈ എഫ് ഐ പ്രസിഡന്‍റ് വി വസീഫ് പറഞ്ഞു. അതുകൊണ്ടുതന്നെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50674/balussery)