---
title: "പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്: എം.വി.ജയരാജൻ സമരസമിതി നേതാക്കളെ അടിയന്തര ചർച്ചയ്ക്ക് വിളിച്ചു"
english_title: "Peravoor House Building Society Chit Fraud: MV Jayarajan summons strike committee leaders for urgent discussion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5068/peravoor-house-building-society-chit-fraud-mv-jayarajan-summons-strike-committee-leaders-for-urgent-discussion"
published_at: "2021-10-14T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167bb2d54752_Screenshot_20211014_102724_com.facebook.katana.jpg"
keywords: []
---

# പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്: എം.വി.ജയരാജൻ സമരസമിതി നേതാക്കളെ അടിയന്തര ചർച്ചയ്ക്ക് വിളിച്ചു

> **Lead Summary:** പേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി, ഇടപാടുകാരുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇന്ന് ചർച്ച നടത്തും. കണ്ണൂർ നായനാർ മന്ദിരത്തിൽ വച്ച് 1 മണിക്കാണ് ചർച്ച.

## Article Content

പേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി, ഇടപാടുകാരുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇന്ന് ചർച്ച നടത്തും. കണ്ണൂർ നായനാർ മന്ദിരത്തിൽ വച്ച് 1 മണിക്കാണ് ചർച്ച.

സമരസമിതി ചെയർമാൻ കെ. സനീഷ്, കൺവീനർ സിബി മേച്ചേരി, സെക്രട്ടറി വിനോദ് തത്തുപാറ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച സി പി എം നെടുംപൊയിൽ ലോക്കൽ സെക്രട്ടറിയും സംഘം മുൻ പ്രസിഡൻ്റുമായിരുന്ന കെ. പ്രിയൻ്റെ കൊമ്മേരിയിലുള്ള വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു.

ഇതിനിടയിലാണ് ജില്ലാ നേതൃത്വം ഇടപെടുന്നത്. അതേ സമയം പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ മൂന്ന് ദിവസമായി കർമ്മസമിതി നടത്തിവന്ന റിലേ നിരാഹാരസമരം അവസാനിപ്പിച്ചു. മൂന്നാം ദിനം നിരാഹാരം കിടന്ന കർമ്മസമിതി ചെയർമാൻ കെ. സനീഷിന് നാരാങ്ങാനീര് നല്കി സമാപന യോഗം കർമസമിതി കൺവീനർ സിബി മേച്ചേരി ഉദ്ഘാടനം ചെയ്തു.

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ സൊസൈറ്റി ഭരണസമിതിതിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് കർമസമിതി കൺവീനർ സിബി മേച്ചേരി പറഞ്ഞു. ആയതിനാൽ, സമര മുഖവും സമര രീതിയും മാറ്റുവാനാണ് കർമ്മസമിതിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5068/peravoor-house-building-society-chit-fraud-mv-jayarajan-summons-strike-committee-leaders-for-urgent-discussion)