---
title: "ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; 29 പേർക്കെതിരെ കേസ്, രണ്ട് പേർ പിടിയിൽ"
english_title: " Balussery people assault"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50724/balussery-people-assault"
published_at: "2022-06-24T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b54ba8daf9a_Screenshot_2022-06-24-10-58-19-85_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; 29 പേർക്കെതിരെ കേസ്, രണ്ട് പേർ പിടിയിൽ

> **Lead Summary:** കോഴിക്കോട് ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകനെ ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

## Article Content

കോഴിക്കോട് ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകനെ ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു. എസ് ഡി പി ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് സിപിഎം പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിൽ. ജിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും എഫ് ഐ ആറിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50724/balussery-people-assault)