---
title: "ഹോട്ടലിലുണ്ടായ വാക്കുതർക്കത്തിനിടെ ജീവനക്കാരന് കുത്തേറ്റു"
english_title: " Hotel worker "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50767/hotel-worker-died"
published_at: "2022-06-24T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b56914ed994_Legal-Pathways-Whats-the-difference-between-Murder-and-Manslaughter-1-scaled-1.jpg"
keywords: []
---

# ഹോട്ടലിലുണ്ടായ വാക്കുതർക്കത്തിനിടെ ജീവനക്കാരന് കുത്തേറ്റു

> **Lead Summary:** കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ചാത്തമംഗലം എൻഐടിക്ക് സമീപം കാട്ടങ്ങൽ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ പരപ്പിൽ ഉമ്മറിനാണ് കുത്തേറ്റത്.

## Article Content

കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ചാത്തമംഗലം എൻഐടിക്ക് സമീപം കാട്ടങ്ങൽ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ പരപ്പിൽ ഉമ്മറിനാണ് കുത്തേറ്റത്.

ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. അക്രമികൾ മദ്യലഹരിയിലായിരുന്നു. ചിറ്റാരിപ്പിലാക്കൽ സ്വദേശികളായ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഇതിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50767/hotel-worker-died)