---
title: "സ്കൂട്ടർ കത്തിനശിച്ചു"
english_title: "Scooter fired"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50773/scooter-fired"
published_at: "2022-06-24T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b56e1347e95_Picsart_22-06-24_13-24-57-403.jpg"
keywords: []
---

# സ്കൂട്ടർ കത്തിനശിച്ചു

> **Lead Summary:**  പിണറായി മമ്പറത്ത് സ്കൂട്ടർ കത്തിനശിച്ചു. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ രേഷ്മയുടെ സ്കൂട്ടറിനാണ് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്ത് തീപിടിച്ചത്.

## Article Content

 പിണറായി മമ്പറത്ത് സ്കൂട്ടർ കത്തിനശിച്ചു. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ രേഷ്മയുടെ സ്കൂട്ടറിനാണ് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്ത് തീപിടിച്ചത്.

സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീപ്പൊരി ചിതറുകയും തുടർന്ന് തീ പടരുകയുമായിരുന്നു. നാട്ടുകാരും കൂത്തുപറമ്പിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയുമാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50773/scooter-fired)