---
title: "കണ്ണൂർ വിമാനത്താവളത്തിൽ ഇ-വിസ കൗണ്ടർ സജ്ജമായി"
english_title: "Kannur airpot e visa counter begin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50805/kannur-airpot-e-visa-counter-begin"
published_at: "2022-06-24T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b58dade6916_Screenshot_2022-06-24-15-40-35-82_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ ഇ-വിസ കൗണ്ടർ സജ്ജമായി

> **Lead Summary:**  കണ്ണൂർ വിമാനത്താവളത്തിൽ ഇ-വിസ കൗണ്ടർ സജ്ജീകരിച്ചു. ടെർമിനൽ കെട്ടിടത്തിൽ മൂന്നു കൗണ്ടറുകളാണ് തുറന്നിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് (ഐ.സി.പി.) പട്ടികയിൽ കണ്ണൂരിനെയും ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

## Article Content

 കണ്ണൂർ വിമാനത്താവളത്തിൽ ഇ-വിസ കൗണ്ടർ സജ്ജീകരിച്ചു. ടെർമിനൽ കെട്ടിടത്തിൽ മൂന്നു കൗണ്ടറുകളാണ് തുറന്നിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് (ഐ.സി.പി.) പട്ടികയിൽ കണ്ണൂരിനെയും ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

ഇതോടെ ഇ-വിസ വഴി വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് കണ്ണൂർ വിമാനത്താവളം വഴിയും യാത്ര ചെയ്യാനാകും. ഇമിഗ്രേഷൻ വിഭാഗത്തിലെ ജീവനക്കാരെയാണ് ഇ-വിസ കൗണ്ടറിലും നിയോഗിച്ചിട്ടുള്ളത്. 156 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ-വിസ വഴി ഇന്ത്യയിലേക്ക് എത്താൻ കഴിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50805/kannur-airpot-e-visa-counter-begin)