---
title: "കൂത്തുപറമ്പ് യുപി സ്കൂളിൽ കലാസാഹിത്യവേദി പ്രവർത്തനമാരംഭിച്ചു"
english_title: "Kuthuparambu u p school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50809/kuthuparambu-u-p-school"
published_at: "2022-06-24T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5922146503_Picsart_22-06-24_15-59-17-560.jpg"
keywords: []
---

# കൂത്തുപറമ്പ് യുപി സ്കൂളിൽ കലാസാഹിത്യവേദി പ്രവർത്തനമാരംഭിച്ചു

> **Lead Summary:** കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനമാരംഭിച്ചു. കലാസാഹിത്യ പ്രവർത്തകൻ അഡ്വ പ്രശാന്ത് കതിരൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

## Article Content

കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനമാരംഭിച്ചു. കലാസാഹിത്യ പ്രവർത്തകൻ അഡ്വ പ്രശാന്ത് കതിരൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. കവിത, കഥ, കഥാപാത്ര നിരൂപണം, ചിത്രരചന എന്നീ വിഭാഗങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കും. അതോടൊപ്പം വിവിധ മത്സരങ്ങളിൽ സമ്മാനാർഹമായ കുട്ടികളുടെ കഥ, കവിത എന്നിവ അവതരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യും.

കലാസാഹിത്യ പ്രവർത്തകൻ അഡ്വ പ്രശാന്ത് കതിരൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീജേഷ് കെ പി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോഡിനേറ്റർ മിനി വി കെ, സീനിയർ അദ്ധ്യാപകൻ സനൽ കുമാർ പി, എസ് ആർ ജി കൺവീനർ ദീപ കെ കെ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50809/kuthuparambu-u-p-school)