---
title: "ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം"
english_title: "Craft training for children with disabilities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50816/craft-training-for-children-with-disabilities"
published_at: "2022-06-24T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b59c3ea1e91_bhinnashashi__pareeshalanam2.JPG"
keywords: []
---

# ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം

> **Lead Summary:** **കണ്ണൂർ :**ഹെലൻ കെല്ലർ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തും സിഡിഎംആർപിയും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കരകൗശല നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ :**ഹെലൻ കെല്ലർ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തും സിഡിഎംആർപിയും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കരകൗശല നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഡവലപ്മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ആതിര നകുലൻ അധ്യക്ഷത വഹിച്ചു. മുംബൈ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശിഷ്ണ ആനന്ദ് പരിശീലനം നൽകി. ലെയ്സൺ ഓഫീസർ അരുൺ, സ്പെഷ്യൽ എഡ്യുക്കേറ്റർ വി ബി ബിന്ദുജ, സ്പീച്ച് തെറാപ്പിസ്റ്റ് ആയിഷ ലിൻഷ, ഫിസിയോ തെറാപ്പിസ്റ്റ് സിഫിൻ പി ജോസഫ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50816/craft-training-for-children-with-disabilities)