---
title: "ആരോഗ്യമേള നടത്തി"
english_title: "The health fair was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50878/the-health-fair-was-held"
published_at: "2022-06-24T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5f2dd7f8bb_IMG-20220624-WA0271.jpg"
keywords: []
---

# ആരോഗ്യമേള നടത്തി

> **Lead Summary:** **ഇരിട്ടി: **ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ 4ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള നടത്തി.

## Article Content

**ഇരിട്ടി: **ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ 4ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള നടത്തി.

ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മേള. മേളയില്‍ ആരോഗ്യവകുപ്പ്,ഐസിഡിഎസ്, എക്സൈസ്, ഹോമിയോ, ആയുര്‍വേദം, കുടുംബശ്രീ, തുടങ്ങി 18ഓളം സ്റ്റാളുകള്‍ സജ്ജമാക്കിയിരുന്നു.

ദന്തപരിശോധന, കാഴ്ച പരിശോധന, രക്ത ഗ്രൂപ്പ് നിര്‍ണ്ണയം തുടങ്ങിയവയും നടന്നു. കല്ലുമുട്ടി തിയേറ്റർ കോംപ്ലക്സിൽ നടന്ന മേള അഡ്വ സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ആധ്യക്ഷത വഹിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍ മുഖ്യാതിഥിയായി. ഡോ. അശ്വനിന്‍, ഡോ. നാരായണ നായിക്, ഡോ. പി.കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. പി. രാജേഷ്, കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍, പി. ശ്രീമതി, കെ. വി. മിനി, പി. കെ. ഷൈമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. കെ. സുരേഷ് ബാബു, ലിസി ജോസഫ്, എൻ.വി. ശ്രീജിനി, ചന്ദ്രന്‍ കല്ലാട്ട്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രതീഷ്, മെമ്പര്‍ കെ. എന്‍. പത്മാവതി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ കെ. എം. സുനില്‍കുമാര്‍, പി. ജി.രാജീവന്‍ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50878/the-health-fair-was-held)