---
title: "ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സ്വർണ്ണവും പണവും തട്ടി: കേസിൽ ഒരാൾകൂടി അറസ്റ്റിൽ "
english_title: "Income tax officials snatched the gold and cash"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50886/income-tax-officials-snatched-the-gold-and-cash"
published_at: "2022-06-25T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b649f2bbad5_Screenshot_20220625-050319.png"
keywords: []
---

# ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞെത്തി സ്വർണ്ണവും പണവും തട്ടി: കേസിൽ ഒരാൾകൂടി അറസ്റ്റിൽ 

> **Lead Summary:** **തൃശൂർ : **ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി അബൂട്ടിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

## Article Content

**തൃശൂർ : **ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി അബൂട്ടിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

കേസിൽ നേരത്തെ അറസ്റ്റിലായ ഗോവൻ സ്വദേശി മൗലാലി ഹബീബുൽ ഷെയ്ക്കിനെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളാണ് പൊലീസിനെ അബൂട്ടിയിൽ എത്തിച്ചത്.കണ്ണൂരിൽ നിന്നാണ് അബൂട്ടിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിൽ നിന്നും കേസിലെ മറ്റ് മൂന്ന് പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50886/income-tax-officials-snatched-the-gold-and-cash)