---
title: "ട്രെയിനില്‍ കഞ്ചാവ് കടത്ത്‌: രണ്ടു പേർ പിടിയിൽ "
english_title: "Cannabis smuggling by train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50888/cannabis-smuggling-by-train"
published_at: "2022-06-25T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b64e48d1c11_images.jpeg"
keywords: []
---

# ട്രെയിനില്‍ കഞ്ചാവ് കടത്ത്‌: രണ്ടു പേർ പിടിയിൽ 

> **Lead Summary:** **പാലക്കാട്: **ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ വിശാഖപട്ടണത്തു നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 7.800 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍.

## Article Content

**പാലക്കാട്: **ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ വിശാഖപട്ടണത്തു നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 7.800 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍.

ഇടുക്കി തൊടുപുഴ മുള്ളറങ്ങാട് കടുവത്തില്‍ വീട്ടില്‍ രഞ്ജീഷ് (34), എറണാകുളം പൈങ്ങാട്ടൂര്‍ തുരുത്തേല്‍ വീട്ടില്‍ വിമല്‍ (24) എന്നിവരെയാണ് പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സും സംയുക്തമായി പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചു അറസ്റ്റ് ചെയ്തത്.

ആലുവ, എറണാകുളം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ചും വില്‍പന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ എട്ടു ലക്ഷത്തോളം രൂപ വില വരും.

ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറലിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ 50 കിലോ കഞ്ചാവ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാത്രം പിടികൂടിയതായി ആര്‍.പി.എഫ്. കമാന്‍ഡന്റ് ജെതിന്‍ ബി. രാജ് അറിയിച്ചു. എക്‌സൈസ് സി.ഐ. പി.കെ. സതീഷ്, ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, എസ്.ഐ. അജിത് അശോക്, എ.എസ്.ഐ.മാരായ സജി അഗസ്റ്റിന്‍, എസ്.എം. രവി, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ. നാരായണന്‍, എസ്. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. മഹേഷ്, സീനത്ത്, രഞ്ജിനി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50888/cannabis-smuggling-by-train)