---
title: "ജൂലായ് ഒന്ന് മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍"
english_title: "Labor laws"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50889/labor-laws"
published_at: "2022-06-25T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b650c510e16_n3984232281656115219158ec9d4a314511caf1db5440c79d52182d0b7be661cbba0d93a92ba28cc73865bd.jpg"
keywords: []
---

# ജൂലായ് ഒന്ന് മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍

> **Lead Summary:** **ഡല്‍ഹി: **ജൂലായ് ഒന്ന് മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര സ‌ര്‍ക്കാര്‍.പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന ശമ്പളത്തിലും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം, ജോലി സമയം എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നേക്കാം. പുതിയ നിയമമനുസരിച്ച്‌ സ്വകാര്യ കമ്പനികള്‍ക്ക് ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്താന്‍ സാധിക്കും. നിലവില്‍ എട്ട് മുതല്‍ ഒൻപത് മണിക്കൂറാണ് ജോലി സമയം.

## Article Content

**ഡല്‍ഹി: **ജൂലായ് ഒന്ന് മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര സ‌ര്‍ക്കാര്‍.പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന ശമ്പളത്തിലും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം, ജോലി സമയം എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നേക്കാം. പുതിയ നിയമമനുസരിച്ച്‌ സ്വകാര്യ കമ്പനികള്‍ക്ക് ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്താന്‍ സാധിക്കും. നിലവില്‍ എട്ട് മുതല്‍ ഒൻപത് മണിക്കൂറാണ് ജോലി സമയം.

ജോലി സമയം ഇത്തരത്തില്‍ ഉയര്‍ത്തിയാല്‍ നിലവില്‍ നല്‍കുന്ന രണ്ട് അവധി ദിവസങ്ങള്‍ക്ക് പകരം മൂന്ന് അവധി ദിവസങ്ങള്‍ കമ്പനികൾ  നല്‍കേണ്ടി വരും. അതിനാല്‍ തന്നെ തൊഴിലാളികളുടെ ജോലി ഭാരം കൂടില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മൂന്ന് അവധി ദിനങ്ങള്‍ നല്‍കുന്നത് കൊണ്ട് തന്നോ ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്തിയാലും ആഴ്ചയിലെ മൊത്തം ജോലി സമയം 48 മണിക്കൂര്‍ തന്നെയായിരിക്കും. പുതിയ നിയമങ്ങള്‍ നടപ്പിലാകുന്നതോടെ അടിസ്ഥാന ശമ്പള ത്തിലും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പുതിയ നിയമം അനുസരിച്ച്‌ ജീവനക്കാര്‍ക്ക് കൈയില്‍ ലഭിക്കുന്ന ശമ്പളം മൊത്തം ശമ്പള ത്തിന്റെ 50 ശതമാനം ആയിരിക്കണം.

ജീവനക്കാരുടെ പി.എഫ് വിഹിതത്തിലും വര്‍ദ്ധന വരുന്നതിനാല്‍ കൈയില്‍ ലഭിക്കുന്ന തുകയെയും കാര്യമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. റിട്ടയര്‍മെന്റ് കോര്‍പ്പസും ഗ്രാറ്റുവിറ്റി തുകയും വര്‍ദ്ധിക്കുന്നത് സ്വകാര്യ മേഖലയിലെ ജീവനക്കാരെയാകും കൂടുതല്‍ ബാധിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50889/labor-laws)