---
title: "കിണറ്റിൽ ചാടിയ കാട്ടുപന്നിയെ കരയ്ക്കു കയറ്റി വെടിവെച്ച് കൊന്നു "
english_title: "The wild boar jumped into the well and was brought ashore and shot dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5090/the-wild-boar-jumped-into-the-well-and-was-brought-ashore-and-shot"
published_at: "2021-10-14T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167c82e0a897_IMG-20211014-WA0018.jpg"
keywords: []
---

# കിണറ്റിൽ ചാടിയ കാട്ടുപന്നിയെ കരയ്ക്കു കയറ്റി വെടിവെച്ച് കൊന്നു 

> **Lead Summary:** താമരശ്ശേരി: താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിന്റെ പറമ്പിലെ കിണറ്റിൽ ചാടിയ കാട്ടു പന്നിയെ കരക്ക് കയറ്റിയ ശേഷം വെടിവെച്ചു കൊന്നു. വനം വകുപ്പ് ആർ ആർ ടി യുടെ നേതൃത്വത്തിലായിരുന്നു നടപടി.

## Article Content

താമരശ്ശേരി: താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിന്റെ പറമ്പിലെ കിണറ്റിൽ ചാടിയ കാട്ടു പന്നിയെ കരക്ക് കയറ്റിയ ശേഷം വെടിവെച്ചു കൊന്നു. വനം വകുപ്പ് ആർ ആർ ടി യുടെ നേതൃത്വത്തിലായിരുന്നു നടപടി.

കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി ലഭിച്ചവരുടെ പട്ടികയിൽപ്പെട്ട തങ്കച്ചൻ എന്ന ആളാണ് വെടിവെച്ചത്. പന്നിക്ക് ഏകദേശം 85 കിലോഗ്രാം തൂക്കം വരും. ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷന് ഓഫീസിലേക്ക് മാറ്റി.

കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി ലഭിച്ചത് അടുത്തിടെയായിരുന്നു. . കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ 11(1)(ബി) വകുപ്പ് പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5090/the-wild-boar-jumped-into-the-well-and-was-brought-ashore-and-shot)