---
title: "ഉപയോഗിക്കാൻ കൊള്ളില്ല ഈ കിണർ"
english_title: "Well water is dirty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50973/well-water-is-dirty"
published_at: "2022-06-25T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6b77078ab9_Picsart_22-06-25_12-51-00-714.jpg"
keywords: []
---

# ഉപയോഗിക്കാൻ കൊള്ളില്ല ഈ കിണർ

> **Lead Summary:**  വെള്ളം മമ്പറം ടൗണിൽ നിരവധി പേർ ഉപയോഗിക്കുന്ന കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് റിപ്പോർട്ട് .

## Article Content

 വെള്ളം മമ്പറം ടൗണിൽ നിരവധി പേർ ഉപയോഗിക്കുന്ന കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് റിപ്പോർട്ട് .

സ്വകാര്യ കോംപ്ലക്സിലെ സെഫ്റ്റിക് ടാങ്ക് മാലിന്യം  കിണറിലേക്ക്         ഒലിച്ചിറങ്ങിയതാണ് കുടിവെള്ളം മലിനമാകാനിടയാക്കിയിട്ടുള്ളത് ഹോട്ടലുകൾ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന വെളളമാണ് ഉപയോഗ ശൂന്യമായത്. മമ്പറം ടൗണിലെ 40 ഓളം വ്യാപാര സ്ഥാപനങ്ങൾ ഈ കിണറിലെ വെള്ളo ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

 സമീപത്തെ കോപ്ലക്സിൽ നിന്നുള്ള സെഫ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്കൊഴുകുന്നതിനാൽ പ്രദേശം ദുർഗന്ധത്തിലായിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിനെ തുടർന്നാണ് വെള്ളം ലാബിൽ പരിശോധനക്ക് വിധേയമാക്കിയത്. കണ്ണൂർ താണയിലെ വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ ലാബിൽ നിന്നുള്ള റിപ്പോർട്ടിലാണ് വെള്ളം ഉപയോഗയോഗ്യമല്ലെന്നുള്ളത്.

ക്വാളിഫാം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും അധികമാണെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യാപാരികളിൽ ചിലർ വേങ്ങാട് പഞ്ചായത്ത് ഓഫീസിൽ റിപ്പോർട്ടിന്റെ കോപ്പി നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുള്ളവർ .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50973/well-water-is-dirty)