---
title: "കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized anti-drug awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50975/organized-anti-drug-awareness-class"
published_at: "2022-06-25T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6b82f3a90e_PicsArt_06-25-12.53.31.jpg"
keywords: []
---

# കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

## Article Content

കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

സ്കൂളിൽ നടന്ന പരിപാടി കണ്ണൂർ വിമുക്തി മിഷൻ അംഗം സമീർ കെ കെ ഉദ്ഘാടനം ചെയ്തു. മറ്റു ലഹരികൾ ക്ക് അടിമപ്പെടാതെ ജീവിതമാകുന്ന ലഹരിയാണ് നമ്മൾ ആസ്വദിക്കേണ്ടത് എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ കലാമണ്ഡലം മഹേന്ദ്രൻ അധ്യക്ഷനായി. പ്രധാന അധ്യാപിക കെ ഗീത, സാമൂഹ്യ ശാസ്ത്രക്ലബ്ബ് കൺവീനർ ഷെർണി നാഥ്, ശാസ്ത്ര ക്ലബ്ബ് കൺവീനർ ബിന്ദു കെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50975/organized-anti-drug-awareness-class)