---
title: "ഡി എ ഡബ്ല്യൂ എഫ് പേരാവൂർ ഏരിയ സമ്മേളനം "
english_title: "DAWF Peravoor area Conference "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50983/dawf-peravoor-area-conference"
published_at: "2022-06-25T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6bd642f549_Picsart_22-06-25_13-16-27-850.jpg"
keywords: []
---

# ഡി എ ഡബ്ല്യൂ എഫ് പേരാവൂർ ഏരിയ സമ്മേളനം 

> **Lead Summary:** **പേരാവൂർ: **ഡി എ ഡബ്ല്യു എഫ് പേരാവൂർ ഏരിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി ഡി എബ്രഹാം നഗറിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ഷനോജ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ: **ഡി എ ഡബ്ല്യു എഫ് പേരാവൂർ ഏരിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി ഡി എബ്രഹാം നഗറിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ഷനോജ് അധ്യക്ഷത വഹിച്ചു.

എ എസ് മനോജ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ദേവദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ എ രജീഷ് സ്വാഗതം പറഞ്ഞു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ഡി എ ഡബ്ല്യു എഫ് ജില്ലാ കമ്മിറ്റിഅംഗം ടി ഉല്ലാസൻ, സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം കെ വത്സൻ, സിപിഐഎം ഏരിയ സെക്രട്ടറി എം രാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50983/dawf-peravoor-area-conference)