---
title: "മലയോരത്ത് സിപിഎം സ്ഥാപനങ്ങൾക്ക് നേരെ പരക്കെ ആക്രമണം"
english_title: "Assault aginst cpm buildings "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50991/assault-aginst-cpm-buildings"
published_at: "2022-06-25T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6c3529c86f_Picsart_22-06-25_13-41-36-911.jpg"
keywords: []
---

# മലയോരത്ത് സിപിഎം സ്ഥാപനങ്ങൾക്ക് നേരെ പരക്കെ ആക്രമണം

> **Lead Summary:** .കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. സിപിഎം ചന്ദ്രവയൽ ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു. പാടിയോട്ടുചാൽ - കെല്ലാട റോഡ് അരികിൽ പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായിട്ടാണ് ഇത് നിർമ്മിച്ചത്.കൊല്ലാട റെഡ്സ്റ്റാർ ക്ലബ്‌ പച്ച പെയിന്റ് അടിച്ചു വൃത്തിഹീനമാക്കി.ചന്ദ്ര വയലിൽ ഡിവൈഎഫ്ഐ കൊടിമരം തകർത്ത് കൊടി നശിപ്പിച്ചു.

## Article Content

.കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. സിപിഎം ചന്ദ്രവയൽ ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു. പാടിയോട്ടുചാൽ - കെല്ലാട റോഡ് അരികിൽ പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായിട്ടാണ് ഇത് നിർമ്മിച്ചത്.കൊല്ലാട റെഡ്സ്റ്റാർ ക്ലബ്‌ പച്ച പെയിന്റ് അടിച്ചു വൃത്തിഹീനമാക്കി.ചന്ദ്ര വയലിൽ ഡിവൈഎഫ്ഐ കൊടിമരം തകർത്ത് കൊടി നശിപ്പിച്ചു.

ചുണ്ട, വയക്കര, കോഴിച്ചിൽ ടൗണുകളിൽ എസ് എഫ് ഐ കൊടിമരം തകർത്തു. ഇന്നലെ രാത്രിയിൽ ആണ് സംഭവം. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്തു ആസൂത്രിതമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ കോൺഗ്രസ്‌ -ലീഗ് നേതൃത്വം ശ്രമിക്കുന്നതായി സിപിഎം ആരോപിച്ചു.ചെറുപുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50991/assault-aginst-cpm-buildings)