---
title: "വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "Artessted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/50994/artessted"
published_at: "2022-06-25T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6c42daadde_PicsArt_06-25-01.44.28.jpg"
keywords: []
---

# വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ മമ്പലം സ്വദേശി ടി. കൃതീഷിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. ഇപ്പോൾ തളിപ്പറമ്പിനടുത്ത് താമസിക്കുന്ന ആലക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് പ്രതി കൃതീഷ് തട്ടിക്കൊണ്ടുപോയത്.

## Article Content

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ മമ്പലം സ്വദേശി ടി. കൃതീഷിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. ഇപ്പോൾ തളിപ്പറമ്പിനടുത്ത് താമസിക്കുന്ന ആലക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് പ്രതി കൃതീഷ് തട്ടിക്കൊണ്ടുപോയത്.

ഒരു നിർമ്മാണ പ്രവൃത്തിക്കായി 18 കാരിയുടെ വീട്ടിനടുത്ത് എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. ഭാര്യയും കുട്ടികളുമുള്ള കൃതീഷ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ആദ്യം കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇക്കഴിഞ്ഞ 25നായിരുന്നു സംഭവം. തുടർന്ന് ചെന്നൈയിലും എറണാകുളത്തുമെത്തി. അവിടെ നിന്ന് മാനന്തവാടിയിൽ വാടക വീടെടുത്ത് അങ്ങോട്ടേക്ക് മാറി. പുറത്തു പോകുമ്പോൾ പെൺകുട്ടിയെ പൂട്ടിയിടാറുള്ള കൃതീഷ് മറ്റു സമയങ്ങളിൽ ബലാത്സംഗം ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

പതിനെട്ടുകാരിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസ് മാനന്തവാടിയിലെത്തുമ്പോൾ പെൺകുട്ടിയെ വീട്ടിനകത്ത് പൂട്ടിയിട്ട് കൃതീഷ് പുറത്തുപോയ നിലയിലായിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി എം.പി.വിനോദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എ.വി.ദിനേശൻ, എസ്.ഐ.പി.സി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/50994/artessted)